തിരുവനന്തപുരം : മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കടലിൽ വെച്ച് ഇടിമിന്നലേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ പള്ളിത്തുറ സ്വദേശി പുത്തൻപുരയിടം നിഷാഭവനിൽ അലക്‌സാണ്ടർ പീറ്റർ(32)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ലൂയിസ് ഡാനിയേൽ, സൈമൺ, രാജു എന്നിവർ രക്ഷപ്പെട്ടു
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. തുമ്പ തീരത്ത് നിന്ന് 16 കിലോമീറ്റർ അകലെ ഉൾക്കടലിൽ വെച്ചാണ് അപകടമുണ്ടായത്. മിന്നലേറ്റ് ബോധരഹിതനായ അലക്‌സാണ്ടറെ ഉടനെ തീരത്ത് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.