കാർ മരത്തിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു






കണ്ണൂര്‍: പയ്യാവൂരിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. കുടിയാന്മല സ്വദേശി വാളിപ്ലാക്കല്‍ വിനീഷിന്‍റെ ഭാര്യ സോജിയാണ് മരിച്ചത്.

സാരമായി പരിക്കേറ്റ വിനീഷിനെയും അഞ്ചു വയസുള്ള കുട്ടിയേയും പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇവർ സഞ്ചരിച്ചിരുന്ന കാർ  മരത്തിലിടിച്ച്‌ മറിയുകയായിരുന്നു.

കാറില്‍ കുടുങ്ങിയ മൂവരേയും നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചെങ്കിലും സോജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

أحدث أقدم