പെണ്‍മയ്‌ക്കൊപ്പംസ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെകെപിസിസിയുടെ നേതൃത്വത്തില്‍ രാത്രി നടത്തം ഇന്ന്


തിരുവനന്തപുരം▪️ 'പെണ്‍മയ്‌ക്കൊപ്പം ' എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ അണിനിരത്തി ഇന്ന് രാത്രി നടത്തം സംഘടിപ്പിക്കും.
രാത്രി ഒന്‍പതിന് സംസ്ഥാന വ്യാപകമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാത്രി നടത്തത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി തിരുവനന്തപുരത്ത് നിര്‍വഹിക്കും. വിവിധ ജില്ലകളില്‍ നടക്കുന്ന രാത്രി നടത്തത്തില്‍ മഹിളാകോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, കെഎസ്യു ഉള്‍പ്പടെയുള്ള സംഘടനകളിലെ സ്ത്രീകള്‍ അണിനിരക്കും.
أحدث أقدم