ആയുഷ് ജനകീയ ഐക്യവേദി ജനകീയ യാത്ര സമാപനം നവംബർ 15 ന്






 തിരുവനന്തപുരം :  നിർബന്ധിത വാക്‌സിനേഷനെതിരേ ആയുഷ് ജനകീയ ഐക്യവേദി യുടെയും സഹകാരികൾ ആയ മറ്റു പത്തോളം സംഘടനകളുടെയും ആഭിമുഖ്യത്തിൽ നവംബർ 1 ന്  കാസർഗോഡ് നിന്ന് ആരംഭിച്ച  വാഹന പ്രചരണ ജാഥ നവം. 15ന് തിരുവനന്തപുരത്ത് സമാപിക്കും.

ആയുഷ് ജനകീയ യാത്ര സർക്കാരിന്റെയോ ആരോഗ്യ വകുപ്പിന്റെയോ നയങ്ങൾക്ക് എതിരോ വാക്‌സിനേഷന് എതിരോ അല്ലെന്ന് ആയുഷ് ജനകീയ ഐക്യവേദി.

പരോക്ഷമായി നിർബന്ധിത വാക്സിനേഷൻ നടപ്പിലാക്കുന്നത് അവസാനിപ്പിക്കുക, ആയുഷ് വിഭാഗങ്ങളുടെ കൊവിഡ് പ്രതിരോധ ചികിത്സ സംവിധാനങ്ങൾക്ക് ആവശ്യമായ അംഗീകാരവും ഫണ്ടും പ്രചരണവും നൽകുക, ആയുഷ് വിഭാഗങ്ങളുടെ കൊവിഡ് പ്രതിരോധ ഔഷധങ്ങൾ കഴിച്ചിട്ടുള്ളവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിന് തുല്യമായ ആയുഷ് ഡോക്ടർമാർ നൽകുന്ന സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുക തുടങ്ങിയവയാണ് ആയുഷ് ജനകീയ ഐക്യവേദി ഉന്നയിക്കുന്ന ആവശ്യങ്ങൾ.

നവംബർ 15 ന് 10.00am ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സമാപന സമ്മേളനത്തോടെ മാർച്ച് അവസാനിക്കും.

أحدث أقدم