സഹകരണ മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തി. സുവർണ ജൂബിലി ജേർണലിസ്റ്റ് ഡയറക്‌ടറി മലയാള മനോരമ സീനിയർ അസോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറത്തിന് നൽകി മന്ത്രി വി.എൻ വാസവൻ പ്രകാശനം ചെയ്‌തു. ലോഗോ പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിര്‍വഹിച്ചു. പ്രസ് ക്ളബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
തോമസ് ചാഴിക്കാടൻ എം.പി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നഗരസഭ ചെയർമാൻ ബി ഗോപകുമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. പ്രസ് ക്ലബ് ജീവനക്കാരായ എം.ഡി ഷാജി, കെ.എ ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് തുടക്കമായത്.