പറമ്പിലൂടെ വഴിവെട്ടുന്നതു തടഞ്ഞ യുവതിക്ക് അക്രമം; 35 പേർക്കെതിരെ വധശ്രമത്തിന് കേസ്



കോഴിക്കോട്_ _പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നാട്ടുകാരായ അഞ്ചുപേര്‍ക്കും കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞപ്പോഴാണ് പയ്യോളി ഇരിങ്ങല്‍ സ്വദേശിനിയായ ലിഷയ്ക്കുനേരെ ആക്രമണമുണ്ടായത്._
_ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ലിഷയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. വഴിവെട്ടുന്നതിനെ തുടർന്ന് ഏറെ നാളായി തർക്കങ്ങൾ ഉണ്ടായിരുന്നു. കല്ലെറിഞ്ഞും മൺവെട്ടി ഉപയോഗിച്ചുമായിരുന്നു ആക്രമണമെന്നു പോലീസ് പറഞ്ഞു.


Previous Post Next Post