സവർക്കർ വിപ്ലവകാരിയായിരുന്നു; എതിർക്കുന്നവർ മറന്നുപോകരുതെന്ന് ഗവർണർ




തിരുവനന്തപുരം : വി ഡി സവർക്കർ ഒരു വിപ്ലവകാരിയായിരുന്നുവെന്ന് അദ്ദേഹത്തെ എതിർക്കുന്നവർ മറന്നു പോകരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവരാവകാശ കമ്മീഷണർ ഉദയ് മാഹുർക്കർ രചിച്ച സവർക്കറെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവർണർ

സവർക്കറുടെ ചിന്താഗതികൾ രാഷ്ട്ര വികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഗാന്ധിജിക്കും മുമ്പേ തൊട്ടുകൂടായ്മയെ എതിർത്ത നേതാവാണ് സവർക്കറെന്നും ഗവർണർ പറഞ്ഞു.

Previous Post Next Post