ദൂബായിലെ ജനവാസ മേഖലയില്‍ ഭൂചനലം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്
ദുബായില്‍ ശക്തമായ ഭൂചലനം. പ്രാദേശിക സമയം ഞായറാഴ്ച്ച വൈകീട്ട് 3.38നാണ് റിച്ചര്‍ സ്‌കേലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചനലം ഉണ്ടായിരിക്കുന്നത്. ദൂബായിലെ ജനവാസ മേഖലയില്‍ ഭൂചനലം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നാലെ വ്യക്തത കൈവരുകയുള്ളു.
അതേസമയം സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.
ഭൂചലനം ഇറാനില്‍ നിന്നാണ് ഉത്ഭവിച്ചതെന്നാണ് വിവരം.സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഭൂചലനമുണ്ടായി.