കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു


കൊല്ലം : തിരുമംഗലം ദേശീയപാതയിൽ കരിക്കോട്ട് കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊല്ലം പട്ടത്താനം നഗർ-160, സന്തോഷ്ഭവനിൽ ശ്രീകുമാറിന്റെ മകൻ ശ്രീവിഷ്ണു (24) ആണ് മരിച്ചത്. ആയൂർ സ്വദേശി പ്രതീഷിനാണ് പരിക്കേറ്റത്.

 ശ്രീവിഷ്ണുവും പ്രതീഷും സഞ്ചരിച്ച കാറുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 
കിളികൊല്ലൂർ പോലീസ് അപകടത്തിൽപ്പെട്ടവരെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ശ്രീവിഷ്ണുവിനെ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രി  കരിക്കോട് ജംഗ്ഷന് സമീപമാണ് അപകടം.


Previous Post Next Post