തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ ബസില്‍നിന്നിറങ്ങി. ചെങ്ങന്നൂര്‍ പോലീസെത്തി സംസാരിച്ചപ്പോള്‍ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു. കൊല്ലം സ്വദേശിനിയാണെന്നുപറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിയാണു സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ ഇവര്‍ പിന്നീട് തിരുവനന്തപുരം ബസില്‍ കയറിപ്പോയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു