കോട്ടയം : ഭാരതത്തിൽ നിയമവിരുദ്ധമായതിനാൽ മയിലിനെ കറിവയ്ക്കാൻ താൻ ദുബായിലേക്ക് പോകുന്നു എന്നറിയിച്ചുകൊണ്ട് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ പോസ്റ്റ് ചെയ്ത വിഡിയോയ്‌ക്കെതിരെ വിമർശനമുയരുന്നു.
മയിൽ ഇഷ്ടപക്ഷികളിൽ ഒന്നാണ് അതിനെ കറിവയ്ക്കുന്നത് കാണുവാൻ താത്പര്യമില്ലെന്ന് ഒരു പ്രേക്ഷകൻ കമന്റ് ബോക്സിൽ അഭിപ്രായപ്പെട്ടു.മയിൽ ഇന്ത്യയുടെ ദേശീയപക്ഷിയാണ് അതിനെക്കുറിച്ചുള്ള വീഡിയോ ഇടരുതെന്ന് മറ്റൊരു പ്രേക്ഷകൻ ഓർമ്മിപ്പിക്കുന്നു.
മറ്റ് അഭിപ്രായങ്ങൾ ഇവയാണ്;
ഒരുപാട് ബഹുമാനിച്ചിരുന്നു... ദേശീയപക്ഷിയെ കറിവെയ്ക്കാൻ തീരുമാനിച്ച താങ്കളെ ഞാൻ unsubscribe ചെയ്യുന്നു.മയിലിന്റെ ജീവിതത്തെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഫിറോസ് ഇക്ക മയിലിനെ തിന്നാൻ ആയി ദുബായിലേക്ക് പോകുന്നു.ദേശീയ പക്ഷിയെ കറിവെച്ചത് മോശമായി പോയി, മാത്രമല്ല ഇതൊരു അഗ്രഹമായി കൊണ്ട് നടന്നത് മോശമായി പോയി, ദേശീയ പക്ഷിയാണ് സഹോദര ...ഇന്ത്യൻ പതാക ഇനി ഇങ്ങള് ദുബായിൽ പോയി കത്തിക്കൊ? തെറ്റുകൾ തിരുത്താൻ സമയമുണ്ട് ഫിറോസിക്ക..എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.