പാലക്കാട് രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു





പാലക്കാട് :  ഷൊര്‍ണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.അനിരുദ്ധ്(4), അഭിനവ്(1) എന്നിവരാണ് മരിച്ചത്.

മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവ്യയിപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. കുടുംബ പ്രശ്നങ്ങൾ ആണ് കാരണമെന്നാണ് പ്രാഥമിക സൂചന.

ഇതിനു പിന്നാലെ ദിവ്യയുടെ ഭർത്താവിൻ്റെ മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മിണിയമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


Previous Post Next Post