കുറുപ്പ്: 'വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കരുത്, രംഗങ്ങള്‍ പകര്‍ത്തരുത്'; പൈറസിക്കെതിരെ ഷൈന്‍ ടോം ചാക്കോ


കുറുപ്പ് ചിത്രത്തിന്റെ രംഗങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം സന്ദേശം പങ്കുവെച്ചത്. പൈറസിക്കെതിരെ പോരാടാമെന്നും സിനിമയുടെ കഥയോ രംഗങ്ങളോ ലീക്ക് ചെയ്യരുത് എന്നും ഷൈന്‍ ടോം ആവശ്യപ്പെട്ടു. 
കുറുപ്പ് സിനിമ ഇന്ന് റിലീസ് ചെയ്ത സാഹചര്യത്തിലായിരുന്നു പ്രതികരണം.'പെറസിയോട് നോ പറയൂ.... നമുക്ക് പൈറസിക്കെതിരെ പോരാടാം. കുറുപ്പ് സിനിമയുടെ ഇത്തരം വ്യാജ പതിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദയവായി സിനിമാ രംഗങ്ങള്‍ പകര്‍ത്തരുത്' എന്നും ഷൈന്‍ ടോം ചാക്കോ പോസ്റ്റില്‍ കുറിച്ചു.
Previous Post Next Post