തിരുവനന്തപുരം : മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിൽ ഡിസംബർ രണ്ടിന് പ്രദർശനത്തിനെത്തുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.നിർമാതാവ് ആന്റണി പെരുമ്പാവൂർ,
നിർമാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്‌കുമാർ, തിയറ്റർ ഉടമകളുടെ സംഘടന ഫയോക് പ്രസിഡന്റ് വിജയകുമാർ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉപാധികളില്ലാതെയാണ് ചിത്രം പ്രദർശിപ്പിക്കുക. തിയറ്റർ ഉടമകളിൽ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിർമാതാവ് വേണ്ടെന്ന് വച്ചതായും മന്ത്രി അറിയിച്ചു. ഏതായാലും ചിത്രം വലിയ സ്‌ക്രീനിൽ കാണാനാകുമെന്നുള്ളത് ചലച്ചിത്ര പ്രേമികൾക്ക് സന്തോഷം പകരുന്നതാണ്.