വൈക്കത്ത് അഷ്ടമി ഉത്സവത്തിന് കൊടിയേറ്റ് ഇന്ന്




 വൈക്കം :  വൈക്കം മഹാദേവ ക്ഷേത്ര ത്തിലെ അഷ്ടമി ഉത്സവത്തിന് ഇന്ന് രാവിലെ 8.30 നും 10.30 നും ഇടയിൽ കൊടിയേറും. 

തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായ ണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. 

കെടാവിളക്കിൽ ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് ദീപം തെളിക്കും . 
അഞ്ചാം ഉത്സവ ദിനമായ 20ന് ഉദയനാപുരം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വൈക്കം ക്ഷേത്രത്തിൽ കൂടിപൂജ ,വിളക്ക്. 

ഏഴാം ഉത്സവദിന മായ 22 ന് ഋഷഭ വാഹനം എഴു ന്നള്ളിപ്പ്. അഷ്ടമിനാളായ 27 ന് പുലർച്ചെ 4.30 ന് വൈക്കത്തഷ്ടമി ദർശനം . രാത്രി ഉദയനാപുര ത്തപ്പന്റെ വരവ് , അഷ്ടമിവിളക്ക് വലിയ കാണിക്ക , വിടപറയൽ , 28 ന് ആറാട്ട്.


أحدث أقدم