യു.പി യിലേക്ക് നോക്കിയിരുന്നു കേരളത്തെ നിലയില്ലാക്കയത്തിലേക്ക് തള്ളുന്നൂ : കുമ്മനം






പാമ്പാടി :   വടക്കേ ഇന്ത്യയില്‍ തലയില്‍ തോണ്ടിയാൽ പോലും വലിയ വാര്‍ത്തയും വിവാദവുമാക്കുന്നവർ കേരളത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് മൗനം പാലിക്കുകയാണെന്നും അടിസ്ഥാന വികസനവും ആനുകൂല്യവും എത്തിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍.
പാമ്പാടിയിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി കാര്യാലയം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഡല്‍ഹിയിലേക്ക് കര്‍ഷക സമരത്തിനായി പോയവർ കേരളത്തിലെ കർഷകരെ മറന്നുപോയി, കര്‍ഷകര്‍ക്കായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികള്‍ കൊണ്ട് വന്നിട്ടുണ്ടെങ്കിലും കേരളത്തിലെ കൃഷി വകുപ്പ്  കാര്യക്ഷമമായി പ്രവർത്തിച്ചു കര്‍ഷക ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

കേന്ദ്രം കൊടുക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴിലാളി വേതനത്തിൽ നിന്നുവരെ പാർട്ടി ഫണ്ട് പിരിക്കുന്നവരാണ് ഇവിടെ ഭരിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

ബിജെപി പാമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. സുനിൽകുമാർ അധ്യക്ഷത വഹിച്ച  യോഗത്തിൽ 
ന്യുനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യു, ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി,  പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് റ്റി കെ ശ്രീകാന്ത്, അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്‌ , അഭിഷേക് ആർ കാരാണിയിൽ ,ഗിരീഷ് മുരളി എന്നിവര്‍ സംസാരിച്ചു


أحدث أقدم