കേരളത്തിലെ കലാകാരൻമാരുടെ സമരപ്രഖ്യാപന കൺവെൻഷൻ നാളെ കൊല്ലത്ത് ..കൺവെൻഷന് ഏജൻസി മേഖലയിലെ എല്ലാ സംഘടനകളും പങ്കെടുക്കും



ജോവാൻ മധുമല 
കോട്ടയം : കേരളത്തിലെ കലാകാരൻമാരുടെ സമരപ്രഖ്യാപന കൺവെൻഷൻ നാളെ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും . കൺവെൻഷനിൽ  ഏജൻസി മേഖലയിലെ എല്ലാ സംഘടനകളും പങ്കെടുക്കും കേരളത്തിൽ മഹാപ്രള കാലം മുതൽ കലാവേദികൾക്ക് ശാപ കാലം ആരംഭിച്ചു തുടർന്ന് ഉത്സവ വേദികളും ,പെരുനാൾ , പൊതുവേദികൾ എന്നിവയിൽ പ്രോഗ്രാം ഇല്ലാതായി തുടർന്ന്  കഴിഞ്ഞ രണ്ട് വർഷക്കാലം കോവിഡ് മൂലവും കലാകാരൻമാർക്ക് വേദികൾ ഇല്ലാതായി പ്രൊഫണൽ കലാവേദിയിൽ പ്രത്യക്ഷമായും പരോക്ഷമായും അഞ്ച്  ലക്ഷത്തിൽ അധികം പേരാണ് ജീവിതം നയിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു .അവർ ഇന്ന് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ജീവിതം നരകതുല്യം തള്ളി നീക്കുകയാണ് പല കലാ  സമതികളും സമതികൾ പിരിച്ച് വിട്ട്  അവർക്ക് പരിചിതമല്ലാത്ത  ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു ഇതിനോടകം കേരളത്തിൽ പത്തിലധികം  കലാകാരൻന്മാർ തൊഴിൽ നഷ്ടം മൂലം ആത്മഹത്യ ചെയ്തു 
മറ്റ് എല്ലാ വിനോദ വിഞ്ജാന ഉപാധികളും തുറന്ന് കൊടുത്തെങ്കിലും സ്റ്റേജ് ആർട്ടിസ്റ്റുകൾക്ക് ഇതുവരെ സംസ്ഥാന സർക്കാരോ ,കേന്ദ്ര സർക്കാരോ വേണ്ടത്ര പരിഗണ നൽകിയിട്ടില്ല 
ഈ കലാരംഗം പിടിച്ച് നിൽക്കണമെങ്കിൽ വേദികൾ തുറന്ന് കലാ പരിപാടികൾ ചെയ്യാനുള്ള അവസരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും ഉള്ള പ്രൊഫഷണൽ കലാരംഗത്ത് പ്രവർത്തിക്കുന്നവർ കൊല്ലം സോപാനം ഓഡിറ്റോയത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തുകയാണ് 
കേരളത്തിലെ പ്രോഗ്രാം ഏജൻസിയുടെ പ്രമുഖമായ മൂന്ന് സംഘടനകളും ഇതിൻ്റെ ഭാഗവാക്കാവുമെന്ന് സംഘാടക സമതി അറിയിച്ചു രാവിലെ 10 മണിക്കാണ്  സമര പ്രഖ്യാപന കൺവെൻഷൻ
أحدث أقدم