പാലക്കാട്: മമ്പുറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ഇടിപ്പുകുളം സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
ഭാര്യയെ ജോലി സ്ഥലത്തേക്ക് എത്തിക്കുന്നതിന് ബൈക്കില്‍ പോകവേ കാറിലെത്തിയ നാലംഗ സംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡില്‍ വീണ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് തന്നെ വെട്ടിക്കൊലപ്പെടുത്തി.
എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന സഞ്ജിത്ത് പത്ത് ദിവസം മുന്‍പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.