കളമശ്ശേരിയിൽ മണ്ണിടിച്ചിൽ; മണ്ണിനടിയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു






എറണാകുളം : കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ഒരു മരണം. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. 72 വയസായിരുന്നു.

ഇന്ന് രാവിലെ കളമശ്ശേരി അപ്പോളോ ടയേഴ്‌സിന് മുന്നിലാണ് അപകടം സംഭവിച്ചത്. മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ തങ്കരാജ് കുടുങ്ങുകയായിരുന്നു. മണ്ണിടിച്ചിലിൽ വലിയ കല്ല് തങ്കരാജിന്റെ ദേഹത്തേക്ക് വന്ന് പതിച്ചു. പൊലീസും ഫയർഫോഴ്‌സുമെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്ന് തങ്കരാജനെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തങ്കരാജന്റെ മൃതദേഹം കളമശേറി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Previous Post Next Post