രണ്ടര വയസുകാരന്‍ മരിച്ച സംഭവം; ആദ്യം വയറുവേദന, പിന്നാലെ നില ഗുരുതരമായി; ഭക്ഷണം എത്തിച്ച കടകള്‍ അടപ്പിച്ചു





കോഴിക്കോട്: ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിന് പിന്നാലെ കല്യാണ വീട്ടിലേക്ക് ഭക്ഷണം എത്തിച്ച കടകൾ അടയ്ക്കാൻ ആരോ​ഗ്യ വകുപ്പ് ഉത്തരവ്. സംഭവത്തിൽ ഹെൽത്ത് ഇൻസ്പെക്ടറോട് ഡിഎംഒ റിപ്പോർട്ട് ആവശ്യപ്പെട്ടു. അതിനിടയിൽ, പ്രാഥമിക ചികിൽസ നൽകിയ ആശുപത്രിക്ക് വീഴ്ച സംഭവിച്ചുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ രം​ഗത്തെത്തി. 

പോസ്റ്റുമോർട്ടത്തിൽ മരണകാരണം എന്താണെന്ന് വ്യക്തമാകാത്തതിനെ തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

നരിക്കുനിയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് തവണ കുട്ടിയെ കൊണ്ട് പോയിരുന്നു. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത് എന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതർ അത് പരി​ഗണിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 

أحدث أقدم