ഏറ്റുമാനൂർ ബൈക്കപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു; വെട്ടിമുകള്‍ സ്വദേശികള്‍







ഏറ്റുമാനൂർ : പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഇന്ന് വൈകുന്നേരം ആണ് അപകടം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഏറ്റുമാനൂർ വെട്ടിമുകൾ കമ്പനിമലയിൽ കുഞ്ഞുകുട്ടിയുടെ മകൻ അനിൽ (30), വീട്ടിമുകൾ പിഴത്തറ ജയന്റെ ഭാര്യ സിന്ധു (42) എന്നിവരാണ് മരിച്ചത്.
അനിലും സിന്ധുവും ബൈക്കിൽ ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു. ലോറി ഏറ്റുമാനൂർ ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുകയായിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അപകടം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമായത്.


أحدث أقدم