തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കൊലപ്പെടുത്തി, നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി






തിരുവനന്തപുരം : അച്ഛന്‍ മകനെ കൊലപ്പെടുത്തി. നെയ്യാറ്റിന്‍കരയിലാണ് സംഭവം. കുത്തി കൊലപ്പെടുത്തുകയായിരുന്നു.ഓലത്താന്നി സ്വദേശിയായ ആരുണ്‍ ആണ് മരിച്ചത്.

വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടത്. മദ്യപിച്ച്‌ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അച്ഛന്‍ ശശിധരന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം

നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആര്യങ്കോട് സ്വദേശി ലീല ഭായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
أحدث أقدم