വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു


ഇടുക്കി കട്ടപ്പനയിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. നിർമ്മല സിറ്റി സ്വദ്ദേശി മണ്ണാത്തിക്കുളത്തിൽ എം വി ജേക്കബ് (ബെന്നി ) ആണ് മരിച്ചത്.അതേസമയം, ലൈൻ ഓഫ് ആക്കിയതിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം. ഇതോടെ ലൈനിൽ വൈദ്യുതി പ്രവാഹം എങ്ങനെയുണ്ടായെന്നതിൽ അവ്യക്തത തുടരുകയാണ്.
أحدث أقدم