സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വ്യാപക ക്രമക്കേട് ; കണക്കില്‍പ്പെടാത്ത പണത്തിനൊപ്പം മദ്യവും കണ്ടെത്തി.

 



തിരുവനന്തപുരം : സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വ്യാപക ക്രമക്കേടും കണക്കില്‍പ്പെടാത്ത പണവും കണ്ടെത്തി.

ഓപ്പറേഷന്‍ സത്യ ഉജാലയില്‍ വിജിലന്‍സിന്റെ ഇന്നത്തെ മിന്നല്‍ പരിശോധന വഴിയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

പരിശോധനയില്‍ മൂന്ന് ലക്ഷത്തിലധികം രൂപ വിജലന്‍സ് പിടിച്ചെടുത്തു
മാത്രമല്ല സ്‌ക്വയര്‍ ഫീറ്റ് കുറച്ച് കെട്ടിടങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി വിജിലന്‍സ് കണ്ടെത്തി.

ക്രമക്കേടുകള്‍ കണ്ടെത്തിയ ഇടങ്ങളില്‍ തുടര്പരിശോധനകള്‍ നടത്താനും വിജിലന്‍സ് തീരുമാനിച്ചു.

കോഴിക്കോട് കക്കോടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 1,80,000 രൂപയും

പാലക്കാട് സബ് രജിസ്ട്രാര്‍ഓഫിസില്‍ നിന്ന് വിദേശ മദ്യവും കണക്കില്‍പ്പെടാത്ത പണവും വിജിലന്‍സ് പിടികൂടി.

അതേസമയം ക്രമക്കേടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിനെ ഗൗരവത്തോടെ അറിയിക്കും.

Previous Post Next Post