ശ്രീകണ്ഠപുരം: പന്നിപ്പടക്കം പൊട്ടി തൊഴിലാളി ബോധരഹിതനായി. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് പന്നിപ്പടക്കം പൊട്ടിയത്.
ഏരുവേശിയിലെ കെ.കെ. സന്തോഷ് കുമാറിന്റെ സ്ഥലത്താണ് ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെ ആണ് പടക്കം പൊട്ടിത്തെറിച്ചത്.
ഏരുവേശിയിലെ കെ. നാരായണന്‍ യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുകയായിരുന്നു. ഇതിനിടെയാണ് പടക്കം പൊട്ടിയത്. സ്‌ഫോടന ശബ്ദത്തില്‍ നാരായണന്‍ ബോധരഹിതനായെങ്കിലും മറ്റ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. വന്‍ ശബ്ദം കേട്ട് നിരവധി ആളുകളാണ് സ്ഥലത്തെത്തിയത്.
കാട്ടുപന്നിയെ അപായപ്പെടുത്താനായി സ്ഥലം ഉടമ അറിയാതെ ചിലര്‍ കൊണ്ടുവെച്ച പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത്. കുടിയാന്മല പൊലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.