334 സീറ്റില്‍ 329 സീറ്റും ബി ജെ പി നേടി. 20 ശതമാനം വോട്ട് ലഭിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സി പി എം, കോണ്‍ഗ്രസ് കക്ഷികളെ മറികടന്ന് പ്രധാന പ്രതിപക്ഷമായി. 112 സീറ്റുകളിലേക്ക് ബി ജെ പി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിച്ച 222 സീറ്റുകളില്‍ 217 ഉം ബി ജെ പി സ്വന്തമാക്കി.
അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബി ജെ പി തൂത്തുവാരി. ഇവിടുത്തെ 51 സീറ്റും നേടാന്‍ പാര്‍ട്ടിക്കായി. ധര്‍മനഗര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍, തെലിയാമുറ മുന്‍സിപ്പല്‍ കൗണ്‍സില്‍, അമര്‍പൂര്‍ പഞ്ചായത്ത്, കോവൈ മുന്‍സിപ്പല്‍ കൗണ്‍സില്‍, ബെലോണിയ മുന്‍സിപ്പല്‍ കൗണ്‍സില്‍ തുടങ്ങിയവയിലെല്ലാം മുഴുവന്‍ സീറ്റും പാര്‍ട്ടിക്ക് ലഭിച്ചു.