മണല്‍കടത്ത് തടയാനെത്തിയ പോലീസിനെ അപായപെടുത്താന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍


ബേഡകം: പെർളടുക്കം ആയംകടവിൽ മണൽകടത്ത് തടയാൻ എത്തിയ ബേഡകം സബ് ഇൻസ്പെക്ടർ മുരളിയെയും സംഘത്തെയും മണൽകടത്ത് ടിപ്പറും എസ്കോർട്ടു കാറും ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമം. ഇന്നലെ പുലർച്ചെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരുതടുക്കത്തെ ഷാഫി ഡ്രൈവർ എടപ്പണിയിലെ പ്രദീപൻ എന്നിവരാണ് പിടിയിലായത്. ആയംകടവ് റോഡിൽ പോലീസിനെ കണ്ട മണൽ ലോറി കുണ്ടംകുഴി ഭാഗത്തേക്ക് ഓടിച്ച് പോവുകയും കൃഷിഭവന് സമീപത്ത് റോഡിൽ പൂഴിയിറക്കി   പോലീസ് വാഹനം തടയാനും അപായപ്പെടുത്താനും ശ്രമിച്ചു. അവിടെ നിന്നും പോലീസിൻ്റെ കണ്ണ് വെട്ടിച്ച് പൊയിനാച്ചി ഭാഗത്തേക്ക് പോയി. ഈ സമയത്താണ് ഷാഫി ഓടിച്ച കാർ പോലീസ് വാഹനത്തെ തടഞ്ഞത്. ഷാഫിയെ ഇന്ന് രാവിലെ മഫ്ടിയിലെത്തിയ പോലീസ് വീട്ടിൽ നിന്നും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പൂഴിക്കടത്ത്, പോലീസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പൂഴികടത്തിയ ടിപ്പറും എസ് കോർട്ട് പോയ കാറും പോലീസ് പിടിച്ചെടുത്തു
Previous Post Next Post