കോണ്‍ഗ്രസിന്റെ റോഡ് ഉപരോധം: ജോജു ജോര്‍ജ് കോടതിയിലേക്ക്


 
 


കൊച്ചി : ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ് കോടതിയിലേക്ക്. കേസില്‍ കക്ഷിചേരാന്‍ നടന്‍ ജോജു ജോര്‍ജ് ഹര്‍ജി നല്‍കി. സംഭവത്തിന് ശേഷം വ്യക്തിപരമായി അധിക്ഷേപം ഉണ്ടായെന്നും ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. 

കാര്‍ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി ജി ജോസഫിന്റെ ജാമ്യഹര്‍ജിയിലാണ് ജോജു കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട സംഭവത്തില്‍ സമവായനീക്കം നടക്കുന്നതിനിടെയാണ് ജോജുവിന്റെ നടപടി. 

Previous Post Next Post