
കൊച്ചി: കാക്കനാട് അമ്പാടിമൂലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് അനില്‍കുമാര്‍ ആണ് പിടിയിലായത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭാര്യ ജയശ്രീയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പ്രദേശവാസികള്‍ ചേര്‍ന്ന് കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ കാക്കനാട് അമ്പാടിമൂലയിലെ വനിതാ ഹോസ്റ്റലിന് മുന്നില്‍ വച്ചായിരുന്നു സംഭവം. വനിതാ ഹോസ്റ്റലിലെ താമസക്കാരിയാണ് യുവതിയെന്നാണ് വിവരം. സംഭനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്