തടിലോറി തലകീഴായ് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു

കാസർകോട് :  കാസർകോട്: പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് നാലു പേര്‍ക്ക് ദാരുണാന്ത്യം. രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശികളായ മോഹനൻ, ബാബു, നാരായണൻ, വെങ്കപ്പ എന്നിവരാണ് മരിച്ചത്. 
പരിക്കേറ്റവരെ പൂടംകല്ലിലും കാസർകോട് ജില്ലാ ആശുപത്രിയിലും എത്തിച്ചു.
കല്ലപള്ളിയില്‍ നിന്നും പാണത്തൂര്‍ ടൗണിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടം. 
ലോറിയിൽ ക്ലീനറും ഡ്രൈവറും അടക്കം 9 പേർ ഉണ്ടായിരുന്നതായാണ് വിവരം. 
കഴിഞ്ഞ ജനുവരിയിലും ഏഴു പേർ മരണപ്പെട്ട സ്ഥലത്താണ് വീണ്ടും ദുരന്തം നടന്നത്. ജനുവരി മൂന്നിന് കർണാടക പുത്തൂരിലെ വിവാഹ വീട്ടിൽ നിന്നും പുറപ്പെട്ട ബസ് തോട്ടം, ചെമ്പേരി വഴി പാണത്തൂർ ടൗൺ കടന്ന് കരിക്കെയിലെത്തേണ്ടതായിരുന്നു. പാണത്തൂരിൽ എത്തുന്നതിന് തൊട്ട് മുമ്പ് പരിയാരത്തുള്ള വലിയ ഇറക്കത്തിൽ ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ ശേഷം മരത്തിലിടിച്ചാണ് അപകടം നടന്നത്.
أحدث أقدم