ഇടുക്കി ചെറുതോണി ഡാം നാളെ രാവിലെ 6. 00 മണിക്ക് തുറക്കും






പൈനാവ് :   ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നാളെ (07/12/2021) രാവിലെ 6.00 മണി മുതൽ ഡാമിന്റെ ഒരു ഷട്ടർ (03) 40 cm മുതൽ 150 cm വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. 

ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.



Previous Post Next Post