ജെബി മേത്തർ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ





ന്യൂഡൽഹി: ജെബി മേത്തറിനെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് നിയമനം നടത്തിയത്. 

മൂൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ജെബി നിലവിൽ‌ ആലുവ നഗരസഭയുടെ വൈസ് ചെയർപേഴ്‌സണാണ്. ലതികാ സുഭാഷ് കോൺഗ്രസ് വിട്ടതോടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ ഒഴിവ് വന്നത്.
Previous Post Next Post