എഐവൈഎഫിന് പുതിയ സാരഥികള്‍; ടി ടി ജിസ്‌മോന്‍ സംസ്ഥാന സെക്രട്ടറി, എന്‍ അരുണ്‍ പ്രസിഡന്റ്

ടി ടി ജിസ്‌മോന്‍, എന്‍ അരുണ്‍


കണ്ണൂര്‍: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി എന്‍ അരുണിനെയും സംസ്ഥാന സെക്രട്ടറിയായി ടി ടി ജിസ്‌മോനേയും തെരഞ്ഞെടുത്തു. കണ്ണൂരില്‍ നടക്കുന്ന 21-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 

എ ശോഭ, പ്രസാദ് പറേരി, കെ ഷാജഹാന്‍, വിനീത വിന്‍സന്റ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ശുഭേഷ് സുധാകര്‍, കെ കെ പ്രമോദ്, ആര്‍ ജയന്‍, എസ് വിനോദ് കുമാര്‍ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. 

ആര്‍എസ് ജയന്‍, വിഎസ് അഭിലാഷ്,ആര്‍ റെനീഷ്,ശ്രീജിത് മുടുപ്പിലായി, കെ വി രജീഷ്, വെനി സ്റ്റാന്‍സി, ശ്രീജിത് എം, ജെ അരുണ്‍ബാബു, പി കബീര്‍ എന്നിവരെ സംസ്ഥാന എക്‌സിക്യൂട്ടൂവിലേക്കും തെരഞ്ഞെടുത്തു. 

പൊലീസിന് എതിരെ പ്രമേയം

ഇന്ന് അവസാനിച്ച സംസ്ഥാന സമ്മേളനത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പൊലീസ് സേനയിലെ ചിലര്‍ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
أحدث أقدم