മോഡലിനെ തടവിൽ പാർപ്പിച്ച് കൂട്ടമാനഭംഗം ചെയ്തതായി പരാതി;ആലപ്പുഴ സ്വദേശി കസ്റ്റഡിയിൽ

 





തിരുവനന്തപുരം:  മോഡലിനെ രണ്ട് ദിവസം തടവിൽ പാർപ്പിച്ച് കൂട്ടമാനഭംഗം ചെയ്തതായി പരാതി. മലപ്പുറം സ്വദേശിനി 27കാരിയാണ് പോലീസിൽ പരാതി നൽകിയത്. 
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സ്വദേശിയെ ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് സംഭവം നടന്നത്. യുവതിക്ക് യുവാവുമായി മുൻ പരിചയമുണ്ട്. ഇയാൾ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുളള ഹോട്ടലിൽ എത്തിയത്. അവിടെ വെച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി മൂന്നു പേർ തടവിൽ പാർപ്പിച്ച് കൂട്ടമാനഭംഗപ്പെടുത്തിയെന്നും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നുമാണ് യുവതി പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഹോട്ടൽ ഉടമയേയും പ്രതിയാക്കിയിട്ടുണ്ട്.



Previous Post Next Post