കൊച്ചി നഗരത്തിലേക്കടക്കം ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ.കോളിഫോം ബാക്ടീരിയയും ഇ.കോളിയും കണ്ടെത്തി.



കൊച്ചിയിലെ ടാങ്കർ ലോറി ജലവിതരണ സംവിധാനങ്ങളിലും സ്വകാര്യ സ്രോതസ്സുകളിലും നടത്തിയ പരിശോധനകളിൽ കോളിഫോം ബാക്ടീരിയയും ഇ.കോളിയും കണ്ടെത്തി. കൊച്ചി നഗരത്തിലേക്കടക്കം ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ് ബാക്‌ടീരിയയുടെ സാന്നിധ്യം. സമീപകാല പരിശോധനകളിൽ, 100 മില്ലിലിറ്ററിൽ 17 മുതൽ 1,600 വരെ എന്ന നിരക്കിൽ കോളിഫോം ബാക്ടീരിയയുടെ ‘മോസ്റ്റ് പ്രോബബിൾ നമ്പർ’ (MPN) കണ്ടെത്തി.


പൊതുവിൽ സ്വകാര്യ ജലസ്രോതസ്സുകളിൽനിന്ന് ശേഖരിച്ച് വിതരണം ചെയ്യുന്ന കുടിവെള്ളം മാലിന്യം നിറഞ്ഞതാണെന്ന് ആക്ഷേപമുണ്ട്. ഇതിനിടയിലാണ് ചൂർണിക്കര പഞ്ചായത്തിലെ ചില കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ കുടിവെള്ളത്തിനായി ജലം എടുക്കുന്ന കിണറുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ബാക്ടീരിയ കണ്ടെത്തിയത്.


നാല് കിണറുകളുടെ ജലം പരിശോധിച്ചപ്പോൾ രണ്ട് കിണറുകൾ ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ കിണറുകൾ അടച്ചുപൂട്ടുവാൻ പഞ്ചായത്ത് നോട്ടീസ് നൽകി. കിണറിന്റെ ഉടമസ്ഥരായ വലിയപാടത്ത് ഡെന്നിസ്, കാട്ടാത്തുകുളം മരിയ ഹലൻ വർഗീസ് എന്നിവർക്കാണ് നോട്ടീസ് നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡൻറ് നസീർ ചൂർണിക്കര അറിയിച്ചു. പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപത്തെ അടുത്തടുത്ത കിണറുകളാണ് അടച്ചുപൂട്ടിയത്.

എറണാകുളം, കാക്കനാട് ഭാഗങ്ങളിലെ ഫ്ലാറ്റുകളിലേക്കും വലിയ ഹോട്ടലുകളിലേക്കുമാണ് ഈ ഭാഗങ്ങളിൽനിന്ന് കുടിവെള്ളമെത്തിക്കുന്നത്. എറണാകുളമടക്കമുള്ള പട്ടണങ്ങളിലടക്കം കുടിവെള്ളമെത്തിക്കുന്നത് വലിയ ലോബികളാണ്. ഫ്ലാറ്റുകൾ, ഹോട്ടലുകൾ, മറ്റ് വലിയ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി ടാങ്കർ ലോറികളാണ് നിത്യേന വെള്ളമെത്തിക്കുന്നത്. ഇത്തരത്തിൽ വെള്ളം വിതരണം ചെയ്യുന്നവരിൽ പലരും ഒരു മാനദണ്ഡവും പാലിക്കാതെ കിട്ടാവുന്നിടങ്ങളിൽ നിന്നെല്ലാം വെള്ളമെടുക്കുകയാണ്.

നിത്യേന ധാരാളം വെള്ളം ആവശ്യമുള്ളതിനാൽ വെള്ളം വിതരണം ചെയ്യുന്ന കരാറുകാരോ വാങ്ങുന്നവരോ ഇടനിലക്കാരോ വെള്ളത്തിന്റെ ഗുണമേൻമയൊന്നും പരിശോധിക്കാറില്ല

Previous Post Next Post