വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷിനെ നിയമിച്ചു; തിങ്കളാഴ്ച ചുമതലയേൽക്കും







കോട്ടയം : വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷിനെ നിയമിച്ചു. നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതിക സുഭാഷ്. വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി തിങ്കളാഴ്ച ചുമതലയേൽക്കുമെന്ന് ലതിക സുഭാഷ് അറിയിച്ചു. 

മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായിരുന്ന ലതിക കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് വിട്ടത് തുടർന്ന് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുകയും തെരഞ്ഞെടുപ്പിന് ശേഷം എൻ.സി.പിയിൽ ചേരുകയുമായിരുന്നു
Previous Post Next Post