കേരളത്തിലെ കലാകാരൻന്മാരുടെ പ്രക്ഷോഭ സമരം അതിജീവന കലാസംഗമം നാളെ രാവിലെ തലസ്ഥാനത്ത്


കോട്ടയം : കേരളത്തിലെ കലാകാരൻന്മാരുടെ പ്രക്ഷോഭ സമരം നാളെ  തലസ്ഥാനത്ത് നടക്കും 
കലാകാരന്മാർ സ്വന്തം രാഷ്ടീയം മറന്ന് നാളെ   അതിജീവന കലാസംഗമത്തിൻ്റെ പോരാളികളായി മാറും അതേ സമയം സർക്കാരിന് എതിരെ അല്ല സമരമെന്നും കലാപരിപാടികൾ അവതരിപ്പിക്കാൻ ഉള്ള അനുമതിക്ക് വേണ്ടി മാത്രമാണ് സമരമെന്നും സംഘാടകർ പറഞ്ഞു 100 മജീഷ്യൻന്മാർ ചേർന്ന് സമരത്തിൽ കണ്ണുകൾ മൂടിക്കെട്ടി ബൈക്ക് ഓടിക്കും ,നാടകം , നൃത്തനാടകം , ഗാനമേള , നാടൻപാട്ട് , വാദ്യഘോഷങ്ങൾ , വിവിധ വേഷധാരികളായ കലാകാരൻന്മാർ തുടങ്ങി തലസ്ഥാന നഗരി നാളെ ഉത്സവ പ്രതീതി ജനിപ്പിക്കുന്ന പുത്തൻ സമരമുഖത്തിന് സാഷ്യം വഹിക്കും 
തിരുവന്തപുരം  പാളയം രക്തസാക്ഷി മണ്ഡപത്തൽ  നിന്നും നാളെ  രാവിലെ 10ന് ആരംഭിക്കുന്ന അതിജീവന കലാസംഗമം  സെക്രട്ടറിയേറ്റിന് മുന്നിൽ എത്തും . കേരളത്തിൻ്റെ  എല്ലാ ജില്ലകളിലും നിന്നും ഉള്ള എല്ലാ പ്രൊഫഷണൽ കലാകാരന്മാരും ഈ അതിജീവന കലാ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
أحدث أقدم