'അമർ രഹേ' വിളികളുമായി ജനാവലി; ജനറലിന് അന്ത്യയാത്ര




വിലാപയാത്ര / എഎൻഐ ചിത്രം
 

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ അനുഗമിച്ച് ഡല്‍ഹിയിലെ പൗരാവലി. അമര്‍ രഹേ വിളികളോടെ യുവാക്കള്‍ അടക്കം വന്‍ ജനക്കൂട്ടമാണ് വിലാപയാത്രയ്‌ക്കൊപ്പം ചേര്‍ന്നത്. 

ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് 4.45 നായിരുന്നു സംസ്‌കാരം.  ആയിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്ര പോകുന്ന വഴിയില്‍ സൈനിക മേധാവിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തുനിന്നത്. കാംരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍, പ്രമുഖരും സാധാരണക്കാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. 


Previous Post Next Post