തെന്മലയില്‍ പരാതിക്കാരനെ പോലീസ് മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി.
സി.സി.ടി.വി ദൃശ്യങ്ങളില്ലെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടു പോകുന്നത് എന്ന് കോടതി ചോദിച്ചു.
സി.സി.ടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന് മുമ്ബ് പറഞ്ഞ പോലീസ് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇപ്പോള്‍ പറയുന്നത് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ കര്‍ശന നടപടി എടുത്താല്‍ മാത്രമേ പ്രശ്നക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയമ വ്യവസ്ഥയെ പേടിയുണ്ടാകൂ. കോടതി കൂട്ടിച്ചേര്‍ത്തു.
ബന്ധു ഫോണില്‍ അസഭ്യം പറഞ്ഞെന്ന് പരാതി നല്‍കാനെത്തിയപ്പോള്‍ പരാതിക്കാരനായ രാജീവിനെ തെന്‍മല എസ്‌എച്ച്‌ഒ വിശ്വംഭരന്‍ കരണത്തടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.ഫെബ്രുവരി മൂന്നിനാണ് പരാതിയുമായി രാജീവ് തെന്‍മല സ്റ്റേഷനിലെത്തിയത്.രാജീവിന്‍റെ കരണത്തടിച്ച പൊലീസ് ഇദ്ദേഹത്തെ സ്റ്റേഷന്‍ വരാന്തയില്‍ മണിക്കൂറുകളോളം കെട്ടിയിട്ടു.