മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിന് ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു





കോട്ടയം : മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിന് ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. കോട്ടയം കുമ്മണ്ണൂർ പറയ്ക്കാട്ട് വീട്ടിൽ രാജു സെബാസ്റ്റ്യൻ, സിനി ദമ്പതികളുടെ മകൻ സിയോൺ രാജു(11) വിനെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

 വളരെ നേരം ഫോൺ ഉപയോഗിച്ച് ഗെയിം കഴിച്ചതിനെ തുടർന്ന് ഫോൺ വാങ്ങി വയ്ക്കുകയുണ്ടായി. ഇതിൽ പിണങ്ങി സിയോൺ മുറിക്കുള്ളിൽ കയറി കതകടച്ചു. ഇതിനിടയിൽ വീട്ടുകാർ പുറത്തുപോയി. മടങ്ങിയെത്തി വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ കതക് തകർത്ത് അകത്ത് കയറിയപ്പോഴാണ് കുട്ടിയെ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

 മൃതദേഹം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാളെ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്‌കാരം നടക്കും.


أحدث أقدم