ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയ്ക്കെതിരെ കേസ്





ഗുരുഗ്രാം : നിരോധിത വിഷവസ്തു കഴിച്ചതിന് പിന്നാലെ പന്ത്രണ്ടാം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസെടുത്ത് പോലീസ്. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയ്ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റതിനാലാണ് നടപടി.  ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.സൂറത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉൽപ്പന്ന വിൽപനക്കാരനെതിരെയും ഗുരുഗ്രാം പോലീസ് കേസെടുത്തിട്ടുണ്ട്.

ഏപ്രിൽ 28-നായിരുന്ന് കേസിനാസ്പദമായ സംഭവം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതി നിന്ന യുവി എന്ന വിദ്യാർഥിയാണ് സൾഫാസ് എന്ന മാരക വിഷവീര്യമുള്ള കെമിക്കൽ കഴിച്ച് മരണപ്പെടുന്നത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ച അമ്മ അനുരാധ മെഹ്ര, ഓഗസ്റ്റിൽ മകന്റെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് ഈ വിഷവസ്തു ഓൺലൈൻ ഷോപ്പിംഗ് ആപ്പായ മീഷോ വഴി സൂറത്തിലെ ഒരു വ്യാപാരിയിൽ നിന്നാണ് ഓർഡർ ചെയ്ത് വരുത്തിയതെന്ന് കണ്ടെത്തുന്നത്.
أحدث أقدم