പാണ്ടിത്താവളത്തിൽ കാട്ടാനക്കൂട്ടമിറങ്ങി






ശബരിമല :  പാണ്ടിത്താവളത്തിൽ കാട്ടാനക്കൂട്ടമിറങ്ങി.
കഴിഞ്ഞ ദിവസം രാത്രിയാണ് കൊമ്പനടക്കം എട്ടോളം ആനകൾ കൂട്ടമായി എത്തിയത്. 

പാണ്ടിത്താവളത്തെ ശ്രീഹരി ഹോട്ടലിനു സമീപത്തുവരെ ആനക്കൂട്ടം എത്തി. 

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലും ആനക്കൂട്ടം എത്തിയിരുന്നതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. 

പുല്ലുമേട്‌ വഴിയുള്ള യാത്രയ്ക്ക് നിരോധനം ഏർപെടുത്തിയിരിക്കുന്നതിനാൽ ഈ പ്രദേശം വിജനമായി കിടക്കുകയാണ്. 
ഇതാണ് ആനകൾ കൂട്ടത്തോടെ ഇറങ്ങാൻ കാരണം. 

പടക്കമെറിഞ്ഞും തീകൂട്ടിയുമാണ് ആനകളെ തുരത്തുന്നതെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. 
പാണ്ടിത്താവളത്തിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിനാണ് കാട്ടാനകൾ പതിവായെത്തുന്നത്.

أحدث أقدم