റിസർവ് ബാങ്കിന്റെയും, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ബാങ്കുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടേയും സഹകരണത്തോടുകൂടി കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.
സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ലോഗോ, ജില്ലാ കളക്ടർ ഡോക്ടർ പി. കെ.ജയശ്രീ എസ്ബിഐ ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് വാക്കിയിൽനു നൽകി പ്രകാശനം ചെയ്തു.
റെജി വർഗീസ് നബാർഡ്, മിനിമോൾ തോമസ് വൈസ് പ്രസിഡന്റ് ഫെഡറൽ ബാങ്ക്, ജയദേവ് നായർ റീജിയണൽ മാനേജർ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,വിനോദ് കുമാർ ലീഡ് ഡിസ്ട്രിക്ട് മാനേജർ തുടങ്ങിയവരും പങ്കെടുത്തു.
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്,ഇന്റർനെറ്റ് ബാങ്കിംഗ്,മൊബൈൽ ബാങ്കിംഗ്, യുപിഐ, ക്യു ആർ കോഡ് മുതലായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുവാൻ ഓരോ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.
ഓട്ടോ, ടാക്സി, ചെറുകിട കച്ചവടക്കാർ, വഴിയോരക്കച്ചവടക്കാർ, കർഷകർ തുടങ്ങി എല്ലാവിധ ജനവിഭാഗത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തും.