കണ്ടാൽ മാന്യൻ, അവസരം കിട്ടിയാൽ മോഷണം, സംഭവം കോട്ടയത്ത്

സിസിടിവി ദൃശ്യത്തിൽ നിന്ന്

കോട്ടയം കോഴിചന്തയിൽ ഇന്നലെ പട്ടാപ്പകൽ നടന്ന മൊബൈൽ ഫോൺ മോഷണത്തിൻ്റെ CCTV ദൃശ്യം പുറത്ത്


കോട്ടയം :  കോഴിചന്തയിലെ പച്ചക്കറി ഹോൾസെയിൽ കടക്കു സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും
ജീൻസും, ഷർട്ടും ധരിച്ച യുവാവാണ് മൊബൈൽ ഫോൺ ഓട്ടോയിൽ നിന്നും കവർന്നത്.

ഇയാൾ ഓട്ടോയിൽ നിന്നും ഫോൺ എടുത്ത് ജീൻസിന്റെ പോക്കറ്റിൽ ഇടുന്നത് വ്യക്തമായി സമീപത്തെ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. പലതവണ ഓട്ടോയുടെ സമീപത്തു കൂടി നടന്ന ശേഷം പരിസരം വീക്ഷിച്ച ശേഷമാണ് മോഷണം നടത്തിയത്.

ഇന്നലെ രാവിലെ 7:42 നാണ് കവർച്ച നടന്നത്. കുമ്മനം അറുപറ പ്രദേശത്തെ പതിനൊന്നിൽ മുഹമ്മദ്‌ ഉനൈസിൻ്റെ Vivo-V9 എന്ന മോഡലിലുള്ള മൊബൈൽ ഫോണാണ് മോഷണം പോയത്.

മൊബൈൽ ഫോൺ മോഷണം നടത്തുന്നതിന്റെ CCTV ദൃശ്യങ്ങൾ സഹിതം കോട്ടയം വെസ്റ്റ്‌ പോലീസ് സ്റ്റേഷനിൽ ഉടൻ തന്നെ പരാതി നൽകി.
أحدث أقدم