മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനില്‍ നിന്ന് നഷ്ടപരിഹാരം ലഭിച്ചാല്‍ ആ തുക എന്തു ചെയ്യുമെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആ പണം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും സമൂഹ നന്മയ്ക്കായി ഉപയോഗിക്കാനാണ് തന്റെ തീരുമാനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ''വിഎസിനെതിരെ കേസിന് പോകാന്‍ ആഗ്രഹിച്ചിരുന്നില്ല. ആരോപണം നിഷേധിച്ചപ്പോള്‍ അതെല്ലാവരും പറയണതല്ലേ, നിയമനടപടിക്ക് എന്തുകൊണ്ട് പോകുന്നില്ലെന്ന ചോദ്യം ഉയര്‍ന്നുവന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ആരോപണങ്ങള്‍ മാനസികമായി വേദനിപ്പിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഒരു കുഴപ്പവും സംഭവിക്കില്ല. ഇത് എന്റെ ജീവിതത്തില്‍ എനിക്ക് പൂര്‍ണമായിട്ടും ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. അതുകൊണ്ട് എന്ത് വന്നാലും ഇതൊക്കെ ഇന്നത്തേക്കേ ഉള്ളൂവെന്ന വിശ്വാസമുണ്ട്. ഞാനൊരു ദൈവവിശ്വാസിയാണ്.'' ഉമ്മന്‍ചാണ്ടി ഒരു ചാനലിനോട് പറഞ്ഞു. 2013 ആഗസ്റ്റില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിഎസ് അഴിമതി ആരോപണം ഉന്നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ പരാമര്‍ശം. ഈ പരാമര്‍ശം മുന്‍നിര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടി നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തത്. പരാമര്‍ശത്തില്‍ വിഎസ് ഉമ്മന്‍ചാണ്ടിക്ക് പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടേതാണ് ഉത്തരവ്.
വി.എസ് 10 ലക്ഷം തന്നാല്‍ എന്ത് ചെയ്യും?'?? ഉമ്മന്‍ചാണ്ടിയുടെ മറുപടി ഇങ്ങനെ
ജോവാൻ മധുമല
0
Tags
Top Stories