സംസ്ഥാനത്ത് 140 സ്ഥലങ്ങളിൽ പ്രക്ഷോഭ പരിപാടികൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.







തിരുവനന്തപുരം : സംസ്ഥാനത്ത് 140 സ്ഥലങ്ങളിൽ പ്രക്ഷോഭ പരിപാടികൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. 

ഈ സാഹചര്യത്തിൽ സംസ്ഥാന പോലീസിനോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രതിഷേധ പരിപാടികൾക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജാഗ്രത കർശനമാക്കാൻ പോലീസിന് നിർദ്ദേശം ലഭിച്ചത്. 

ആ​ല​പ്പു​ഴ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​ഘ​ർ​ഷ സാ​ധ്യ​ത​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.  തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​വും ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു.
أحدث أقدم