മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കളറിലുള്ള ഇന്നോവ ക്രിസ്റ്റ കാറിൽ






തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി മുതല്‍ യാത്ര ചെയ്യുക കറുത്ത കാറില്‍. സമീപകാല ചരിത്രത്തിലാദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി കറുത്ത കാര്‍ ഉപയോഗിക്കുന്നത്.

പുതു വര്‍ഷത്തിലാണ് മുഖ്യമന്ത്രി യാത്ര പുതിയ കാറിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രിയുടെ സുരക്ഷ പരിഷ്കരണത്തിന്റെ ഭാഗമായിയാണ് പുതിയ ചുവടുമാറ്റം. 
മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് കറുപ്പിലേക്ക് മാറാന്‍ തീരുമാനിച്ചത്. രാത്രി ആക്രമണങ്ങളില്‍ നിന്ന് ഉള്‍പ്പെടെ രക്ഷപ്പെടാന്‍ ഏറ്റവും അനുയോജ്യമായത് കറുത്ത വാഹനങ്ങളാണ്. ഇപ്പോള്‍ മുഖ്യമന്ത്രി ഉപയോഗിച്ച്‌ തുടങ്ങിയിരിക്കുന്നത് ഫുള്‍ ഓപ്ഷന്‍ ക്രിസ്റ്റല്‍ ഷൈന്‍ ബ്ളാക്ക് ഇന്നോവ ക്രിസ്റ്റയാണ്.

പ്ര​ധാ​ന​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ വി.​വി.​ഐ.​പി​ക​ള്‍ ക​റു​ത്ത കാ​റു​ക​ളി​ലാ​ണ്​ യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ലെ വി.​വി.​ഐ.​പി​യാ​യ മു​ഖ്യ​മ​ന്ത്രി​ക്ക്​ അ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​നം വേ​ണ​മെ​ന്നുമാണ് ​ മു​ന്‍ ഡി.​ജി.​പി ശുപാര്‍ശ ന​ല്‍​കി​യി​രു​ന്ന​ത്. അ​താ​ണ്​ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച്‌​ ന​ട​പ​ടി​യി​ലേ​ക്ക്​ ക​ട​ന്ന​ത്.

മുഖ്യമന്ത്രിയുടെ വാഹനം ഒഴികെ അകമ്പടി വാഹനങ്ങളെല്ലാം ഇപ്പോള്‍ പഴയ വെളുത്ത വണ്ടികളാണ്. എന്നാല്‍ മു​ഖ്യ​മ​ന്ത്രി​ക്കും വാ​ഹ​ന വ്യൂ​ഹ​ത്തി​നുമായി ഇ​നി​മു​ത​ല്‍ ക​റു​ത്ത ഇ​ന്നോ​വ കാ​റു​കളായിരിക്കും ഉപയോഗിക്കുക എന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു.


أحدث أقدم