പാമ്പാടി : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു. മണിമല സ്വദേശിയായ യുവതിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. പാമ്പാടി താലൂക്ക് ആശുപത്രിയുടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോകുന്നതിന് ഇടയിലാണ് മണർകാട് ഭാഗത്ത് വച്ച് പ്രസവിച്ചത്. ആംബുലൻസ് ഡ്രൈവർ അഭിലാഷ് നഴ്‌സിംഗ് ഓഫിസർ ദീപ എസ്. പിള്ള, സന്ധ്യ കെ ആർ തുടങ്ങിയവരുടെ അവസരോചിതമായ ഇടപെടൽ ആണ് അമ്മക്കും കുഞ്ഞിനും രക്ഷയായത്
ആംബുലൻസിൽ ഉടൻ തന്നെ
മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ തുടർ ചികിത്സക്കായി പ്രവേശിപ്പിച്ചു. മണർകാട് ആശുപത്രിയിലെ ഡോ: സ്നേഹയുടെ നേതൃത്തത്തിൽ ഉടൻ തന്നെ തുടർ ചികിത്സ ആരംഭിച്ചു
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു 4 വർഷം മുമ്പ് അഡ്വ: റെജിസഖറിയായുടെ തനത് ഫണ്ടിൽ നിന്നും K S F E അനുവധിച്ച 32 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയതാണ് ഈ ആംബുലൻസ്