കോട്ടയം: നീതു കാമുകനു സമ്മാനമായി നൽകിയത് 150 പവൻ. പിറന്നാൾ സമ്മാനമായി ബാദുഷായ്ക്കു നീതു വാങ്ങി നൽകിയത് ലക്ഷങ്ങൾ വില വരുന്ന പൾസർ ബൈക്ക്. ഈ സമ്മാനങ്ങളെല്ലാം നൽകിയിട്ടും ബാദുഷാ തന്നെ ഉപേക്ഷിച്ചു പോകുമെന്ന ഭയന്നാണ് നീതു ഗർഭിണിയാണെന്ന കഥയുണ്ടാക്കിയതും, കുട്ടിയെ തട്ടിക്കൊണ്ടു പോയതുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് നീതു സത്യം തുറന്നു പറഞ്ഞത്.
നീതുവിന്റെ ഭർത്താവ് തുർക്കിയിലെ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുകയാണ്. രണ്ടു മാസം കൂടുമ്പോൾ ഇദ്ദേഹം നാട്ടിലെത്തിയിരുന്നു. എന്നാൽ, ഇദ്ദേഹം നാട്ടിലില്ലാത്ത സമയത്ത് ആർഭാട ജീവിതമാണ് നീതു നയിച്ചിരുന്നത്.
ഇബ്രാഹിം ബാദുഷായോടൊപ്പം അടിച്ചുപൊളിച്ചു ജീവിക്കുന്നതിനായാണ് നീതു പണം കണ്ടെത്തിയതെല്ലാം. ടിക്ക് ടോക്കിലൂം സോഷ്യൽ മീഡിയയിലും നീതു സജീവമായിരുന്നു താനും. ഈ ബന്ധങ്ങളെല്ലാം ഉപയോഗിച്ചാണ് നീതു ഇബ്രാഹിം ബാദുഷായെ കണ്ടെത്തിയതും.