കോഴിക്കോട് : താമരശ്ശേരി നോളജ് സിറ്റിയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നുവീണ് 15ഓളം തൊഴിലാളികൾക്ക് പരിക്കേറ്റു. അന്തർ സംസ്ഥാന തൊഴിലാളാണ് പരിക്കേറ്റവർ. ഇവരെ രക്ഷാപ്രവർത്തകർ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നു പേരുടെ നില ഗുരുതരമാണെന്ന് അറിയുന്നു.*
*ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ 11.50ഓടെയാണ് അപകടം. കെട്ടിടത്തിന്‍റെ രണ്ടാം നിലയുടെ പണി നടക്കുന്നിനിടെയാണ് തകർന്നത്. വിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.*